സി.ജെ.പി പ്രക്ഷോഭത്തിന്റെ വെളിച്ചത്തിൽ, രാജ്യത്തെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഉന്നതതല കർമ്മസമിതിയുടെ തലവൻ നന്ദൻ നിലേകനിയാണ്. ബംഗളുരു ആസ്ഥാനമായി ഉയർന്നുവന്ന ഐ ടി ഭീമൻ ഇൻഫോസിസിന്റെ സഹസ്ഥാപകനാണ് നിലേകനി. ......
ന്യൂഡൽഹി: സി.ജെ.പി നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ചയ്ക്ക് രാജധാനി ഇന്ന് സാക്ഷ്യം വഹിക്കും. സമരക്കാർക്കുനേരെയുണ്ടായ പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കേൾക്കാൻ മുൻപ് സമയമില്ലെന്ന് അറിയിച്ചിരുന്ന സുപ്രീം കോടതി, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചു. ......
ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ എഫ്.ഐ.ആർ നേരിടുന്ന വിദ്യാർത്ഥികൾക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് വാഗ്ദാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കേസിൽപെട്ടവർക്ക് പിന്തുണ നൽകാനായി കോക്രോച്ച് ജനതാ പാർട്ടി (CJP) രൂപീകരിച്ച ഫണ്ടിലേക്കാണ് അദ്ദേഹം ഈ തുക സംഭാവന നൽകിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ......

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (BNSS) സെക്ഷൻ 38 അനുസരിച്ച് ചോദ്യം ചെയ്യ വേളയിൽ പ്രതിക്ക് അഭിഭാഷകനെ കാണാനുള്ള അവകാശമുണ്ടെങ്കിലുംചോദ്യം ചെയ്യൽ പ്രക്രിയയിലുടനീളം അഭിഭാഷകന് ഭൗതികമായി സന്നിഹിതനാകാൻ നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
കേസിലെ പശ്ചാത്തലം
പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്ന വേളയിൽ രണ്ട് അഭിഭാഷകരെ നാമനിർദ്ദേശം ചെയ്യാനും, ചോദ്യം ചെയ്യലിന്റെ ഏത് ഘട്ടത്തിലും ഇതിലൊരാൾക്ക് സന്നിഹിതനാകാനും അനുവദിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻപ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകന് തുടർച്ചയായി സാന്നിധ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ നീരീക്ഷണം
സംസ്ഥാന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉപാധിയിൽ ഭേദഗതി വരുത്തി.
"ബി.എൻ.എസ്.എസ് സെക്ഷൻ 38 നൽകുന്ന അവകാശം ചോദ്യം ചെയ്യൽ വേളയിൽ ഇഷ്ടമുള്ള ഒരു അഭിഭാഷകനെ കാണാനുള്ളത് മാത്രമാണ്. ......
കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരള പദ്ധതിയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ കൂടുതൽ അധ്യാപകരോ മറ്റ് വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. ......
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം. തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാവിലെ ശക്തമായ മഴ ലഭിച്ചു. ......
ചെന്നൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വൈകിട്ടത്തെ ലഘുഭക്ഷണത്തിനിടെ ഗുരുതര അശ്രദ്ധ. മൈസൂരു–ചെന്നൈ വന്ദേഭാരതിൽ ചായയ്ക്കൊപ്പം നൽകിയ പരിപ്പ് വടയ്ക്കുള്ളിൽ ഫെവിക്വിക് പശയുടെ ട്യൂബ് കണ്ടെത്തിയതായി യാത്രക്കാർ ആരോപിച്ചു. ......
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതായി ഡൽഹി പൊലീസ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സമരത്തിൽ പങ്കെടുത്തവരിൽ 2,873 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇവരിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ പ്രതിസന്ധിയും യാത്രാതടസ്സവും നേരിടാം. എന്നാൽ രാത്രി 7ന് ശേഷം അനുകൂലമായ മാറ്റങ്ങൾ പ്രകടമാകും.......
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി തെളിച്ചും പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തിയത്. ......